Zygo-Ad

അനധികൃത ബോർഡുകൾ: ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി : അനധികൃത ബോർഡുകളെക്കുറിച്ച് പരാതി നൽകാൻ വെബ് പോർട്ടൽ ആരംഭിക്കും :

 


അനധികൃത ബോർഡുകൾ, ഫ്ലെക്സുകൾ, കൊടി തോരണങ്ങൾ തുടങ്ങിയവ സംബന്ധിച്ചുള്ള സർക്കാർ ഉത്തരവു കളും സർക്കുലറുകളും കോടതി ഉത്തരവുകളും കർശനമായി പാലിക്കണമെന്നു ഹൈക്കോടതി നിർദേശം നൽകി. 2018 മുതൽ കോടതിയുടെ പരിഗണനയിലു ള്ള ഹർജികൾ തീർപ്പാക്കിയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.

മുപ്പതിനടുത്ത് ഇടക്കാല ഉത്തരവുകളാണു ഹൈക്കോടതി ഇക്കാര്യത്തിൽ പുറപ്പെടുവിച്ചത്. കോടതി നിർദേശത്തെ തുടർന്നു സർക്കാർ ഉത്തരവുകളും സർക്കു ലറുകളും പുറപ്പെടുവിച്ചിരുന്നു. അനധികൃതമായ ബോർഡുകൾ  ഉൾപ്പെടെയുള്ളയെക്കുറിച്ച് പരാതി നൽകാൻ പൊതുജനങ്ങൾക്കായി വെബ് പോർട്ടൽ ആരംഭിക്കണമെന്നും കോടതി നിർദേശിച്ചു.അനധികൃത ബോർഡുകൾ ഉൾപ്പെടെ നീക്കം ചെയ്തില്ലെങ്കിൽ തദ്ദേശഭരണ സെക്രട്ടറിമാരുടെ വ്യക്തിപരമായ ഉത്തര വാദിത്തമായിരിക്കും. നിയമം ലംഘിച്ച് ബോർഡ് ഉൾപ്പെടെ സ്ഥാപിക്കുന്നവർക്കെതിരെ എഫ്ഐആർ റജിസ്‌റ്റർ ചെയ്യണം, പിഴ ചുമത്തണം, പരസ്യ ഏജൻസികൾക്കെതിരെയും നടപടിയെടുക്കണം.

സംസ്‌ഥാന പൊലീസ് മേധാവിയുടെ ജനുവരി എട്ടിലെ സർക്കുലർ എല്ലാ സ്‌റ്റേഷൻ ഹൗസ് ഓഫിസറും പാലിച്ചെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി സംബന്ധിച്ച് ഏപ്രിൽ 12 ന് : കേസ് പരിഗണിക്കുമ്പോൾ തദ്ദേശ സ്വയം ഭരണ ഉദ്ധ്യോഗസ്ഥർ വിശദീകരണം നൽകണം.

തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ, തദ്ദേശ സ്ഥാപന സെക്രട്ടറിമാരിൽ നിന്ന് ഓരോ മാസവും റിപ്പോർട്ട് തേടണം.

തിരഞ്ഞെടുപ്പ് സമയത്തും നിർദേശങ്ങൾ ലംഘിക്കുന്നി ല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷ ന് ഉറപ്പാക്കണം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലും ഉത്തരവിലെ നിർദേശങ്ങൾ ഉൾപ്പെടു ത്തണം

റോഡ് സുരക്ഷ അതോറിറ്റിയും നിർദേശങ്ങൾ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിൽ ഒരു മാസത്തിനു ള്ളിൽ നടപടി സ്വീകരിക്കണം.

ശഭരണ സെക്രട്ടറി റിപ്പോർട്ട് നൽകണം.

നവകേരളം എന്ന ആശയം സാക്ഷാത്ക്കരിക്കാനും ദൈവത്തിൻ്റെ നാടിനെ സംരക്ഷിക്കാനുമാണു നടപടിയെടുക്കുന്നത്. ഇടക്കാല ഉത്തരവുകൾ നടപ്പാക്കുന്നതിൽ നടപടി സ്വീകരിച്ച സർക്കാരിനെയും കോടതി അഭി നന്ദിച്ചു. നിയമലംഘനങ്ങൾ സംബന്ധിച്ചു കോടതിക്കു കാലാകാലങ്ങളിൽ റിപ്പോർട്ട് നൽകിയ അമിക്കസ് ക്യൂറി ഹരീഷ് വാസു ദേവനെ സഹായിക്കാൻ ജേക്കബ് മാത്യുവിനെയും കോടതി നിയോഗിച്ചു.

വളരെ പുതിയ വളരെ പഴയ