തളിപ്പറമ്പ : ഉളിയും കൊട്ടുവടിയുമായി തടിപ്പണി ചെയ്യുന്ന തൊഴിലാളിയുടെ ജീവസുറ്റ രൂപമൊരുക്കി "മരപ്പണിക്കാരൻ" എന്ന വിഷയത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കളിമൺ ശിൽപമൊരുക്കി തൃപ്പൂണിത്തുറ ആർ.എൽ.വി. ഫൈൻ ആർട്സ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥി മൂവ്വക്കാട്ട് പ്രണവ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കഴിഞ്ഞ തവണ ക്ലേ മോഡലിങ്ങിൽ ഇതേ കോളേജിനെ പ്രതിനിധീകരിച്ച് പ്രണവിന് രണ്ടാം സ്ഥാനമായിരുന്നു ലഭിച്ചത്.
ഒരു മരപ്പണിക്കാരൻ്റെ പണിയായുധങ്ങളും, ജോലി ചെയ്യുന്ന ചുറ്റുപാടുകളുമെല്ലാം കൃത്യയോടെ കളിമണ്ണിൽ കടഞ്ഞെടുത്ത ശിൽപം, പൂർണ്ണതയിൽ കാണാവുന്ന ശരീര ഘടനയും ഭംഗിയായി പൂർത്തീകരിക്കുകയും ചെയ്തത് കണ്ടവരൊക്കെ ഇമവെട്ടാതെ നോക്കി നിന്നു പോകുന്ന തരത്തിലായിരുന്നു.
സ്കൂൾ കാലഘട്ടത്തിൽ തന്നെ പല തവണ ക്ലേ മോഡലിങ്ങിൽ ഒന്നാമനായിരുന്ന ഇദ്ദേഹം വർഷങ്ങൾക്കു മുമ്പ് കണ്ണൂർ ചൊവ്വ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ പ്രവർത്തി പരിചയ മേളയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
ചിത്രകലാ അധ്യാപകനായ പി. ബ്രിജേഷിൻ്റെ ശിക്ഷണത്തിലും പിതാവിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങളുമാണ് ഇതിനെല്ലാം പ്രചോദനമായതെന്നാണ് പ്രണവ് പറയുന്നത്.
കണ്ണൂർ ജില്ലയിൽ പട്ടുവം മുറിയാത്തോട് മൂവ്വക്കാട്ട് സുരേഷ്, ലീന ദമ്പതികളുടെ മകൻ.സഹോദരൻ ആദർശ്.