Zygo-Ad

ക്വാറി ഉൽപ്പന്നങ്ങളുടെ വിലവർധന; കരാറുകാർ അനിശ്ചിതകാല സമരത്തിലേക്ക്


കണ്ണൂർ :ജില്ലയിലെ ക്വാറി, ക്രഷർ ഉടമകൾ നിരന്തരം വിലവർധിപ്പിക്കുന്നത് നിർമാണ മേഖലയെ ബാധിക്കുന്നതിനാൽ മാർച്ച് ഒന്നുമുതൽ അനിശ്ചിതകാലത്തേക്ക് പ്രവൃത്തി നിർത്തുമെന്ന് കോൺട്രാക്ടർ ആൻഡ് കൺസ്ട്രക്ഷൻ കോ-ഓഡിനേഷൻ ഭാരവാഹികൾ വാർത്താസമ്മേളന ത്തിൽ അറിയിച്ചു. വർധിപ്പിച്ച വില കുറയ്ക്കുമെന്ന് ഉടമകൾ സമ്മതിച്ചെങ്കിലും ജില്ലാ ഭരണസംവിധാനം നിർദേശിച്ച കുറവ് നടപ്പാക്കിയില്ല. ഏഴ് രൂപ കുറയ്ക്കേണ്ടതിന് പകരം ഒരു രൂപയാണ് കുറച്ചത്.

വില കുറയ്ക്കാത്ത പക്ഷം അനിശ്ചിതകാലത്തേക്ക് എല്ലാ പ്രവൃത്തികളും നിർത്തി ക്രഷറുകളുടെ പ്രവർത്തനം തടയും. എ വിജയൻ, കെ രത്നാകരൻ, പി മോ ഹനൻ, സി ശശിധരൻ, കെ പി സുരേഷ് ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ