റമദാൻ വ്രതം ശനിയാഴ്ച ആരംഭിക്കുമെന്ന് ഹിലാല്‍ കമ്മിറ്റി ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. 29 ദിവസത്തെ വ്രതം പൂർത്തിയാക്കി മാർച്ച് 30 നായിരിക്കും ഈദുല്‍ ഫിത്ർ.
ഫെബ്രുവരി 28ന് ശഅ്ബാൻ 30 പൂർത്തിയാകും. ചാന്ദ്രമാസത്തിന്‍റെ സമാപനം കുറിച്ച് അന്ന് അമാവാസിയാകും. അടുത്ത ദിവസം റമദാൻ ഒന്നായിരിക്കും. ഈദുല്‍ ഫിത്ർ ദിനത്തില്‍ ഹിജ്റ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈദ് ഗാഹുകളുണ്ടാകും.
ചെയർമാൻ അഴീക്കോട് സൈനുദ്ദീൻ മൗലവി, ജനറല്‍ സെക്രട്ടറി പി.എസ്. ഷംസുദ്ദീൻ, മുൻ സംസ്ഥാന പ്രസിഡന്‍റ് എം.ഇ. അബ്ദുറഹ്മാൻ എന്നിവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.