നാദാപുരം: പാറക്കടവ് എം പി ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന ആന്റലൂസിയ ഫൗണ്ടേഷന്റെ സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റ് എന്ന സ്ഥാപനത്തിൽ പത്തു വയസ്സിൽ താഴെ പ്രായമുള്ള ഭിന്ന ശേഷി കുട്ടികൾക്ക് സൗജന്യ പരിശോധന ക്യാമ്പ് നടക്കുന്നു.
ഈ മാസം 15 മുതൽ 22 വരെ തൂണേരിയിൽ നടക്കുന്ന ക്യാമ്പിൽ വിവിധ തരം പരിശോധനകളിലൂടെ കുട്ടികളുടെ കഴിവും വൈകല്യങ്ങളും തിരിച്ചറിഞ്ഞ് വിവിധ തെറാപ്പികളിലൂടെ ഇവ പരിഹരിക്കാനുള്ള അവസരം ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.