ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ ആധിപത്യത്തിന് അന്ത്യം. വന്‍ തിരിച്ചടിക്കിടയിലും പാര്‍ട്ടിയുടെ മുഖമായ കെജ് രിവാള്‍ കൂടി തോറ്റതോട
എഎപിയുടെ പതനം പൂര്‍ണമായി. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പിയുടെ പര്‍വേശ് സാഹിബ് സിങ്ങിനോടാണ് കെജ്‌രിവാള്‍ പരാജയപ്പെട്ടത്. 1844 വോട്ടിനായിരുന്നു തോല്‍വി.
കെജ്‌രിവാള്‍ 20190 വോട്ട് നേടിയപ്പോള്‍ പര്‍വേശ് 22034 വോട്ടും നേടി. മൂന്നാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് സന്ദീപ് ദീക്ഷിത് നേടിയ 3503 വോട്ടും കെജ്‌രിവാളിന്റെ പരാജയത്തില്‍ നിര്‍ണായകമായി. 2013-ല്‍ ഷീലാ ദീക്ഷിതിനെ തോല്‍പിച്ചായിരുന്നു കെജ് രിവാളിന്റെ വരവ്.
ജംഗ്പുരയില്‍ മനീഷ് സിസോദിയയ്ക്കും കാലിടറി. 572 വോട്ടിനായിരുന്നു സിസോദിയയുടെ തോല്‍വി. ബി.ജെ.പിയുടെ തര്‍വീന്ദര്‍ സിങ്ങാണ് ഇവിടെ വിജയിച്ചത്.