മലപ്പുറം: തലപ്പാറയില്‍ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു. മൂന്നിയൂർ പാലയ്ക്കല്‍ സ്വദേശി സുമി (40), മകള്‍ ഷബ ഫാത്തിമ (17) എന്നിവർക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം. മരണ വീട്ടിലേക്ക് പോവുകയായിരുന്ന ഇവരെ മറ്റൊരു സ്കൂട്ടറില്‍ എത്തിയ ആള്‍ ആക്രമിക്കുകയായിരുന്നുഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. തിരൂരങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.