Zygo-Ad

തുറക്കാത്ത റേഷൻ കടകൾ ഉച്ച മുതൽ ഏറ്റെടുക്കും; നാളെ മുതൽ 40 ലേറെ മൊബൈൽ റേഷൻ കടകൾ: മന്ത്രി ജി.ആർ അനിൽ


തിരുവനന്തപുരം: അനിശ്ചിതകാല റേഷൻ സമരത്തെ മറികടക്കാൻ 40 ലേറെ മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കാൻ സർക്കാർ തലത്തിൽ തീരുമാനമായി. ഇന്ന് 256 കടകൾ രാവിലെ 8 മണി മുതൽ പ്രവർത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു. തുറക്കാത്ത കടകൾ ഉച്ച മുതൽ ഏറ്റെടുക്കും. 

എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറക്കാൻ ഭക്ഷ്യ മന്ത്രി നിർദ്ദേശിച്ചു. അതേ സമയം, ഭക്ഷ്യ മന്ത്രി ജി ആർ അനിൽ റേഷൻ വ്യാപാരികളെ ചർച്ചക്ക് വിളിച്ചു. 2 മണിക്ക് വീണ്ടും റേഷൻ കട ഉടമകളുടെ കോ - ഡിനേഷനുമായി ചർച്ച നടത്തും. 

സമരം പിൻവലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന ഭക്ഷ്യമന്ത്രിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ്  റേഷൻ വ്യാപാരികൾ സമരത്തിനിറങ്ങിയത്. 

ശമ്പള പരിഷ്കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം. രണ്ട് തവണ വ്യാപാരികളുമായി സർക്കാർ ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.

വളരെ പുതിയ വളരെ പഴയ