വയനാട്ടിൽ ആദിവാസി യുവതിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി; പ്രതി അറസ്റ്റിൽ


വയനാട് : വയനാട്ടിൽ വിശ്വാസം മറയാക്കി ആദിവാസി യുവതിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി. ഭർത്താവ് ഉപേക്ഷിക്കപ്പെട്ട 43 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്.

 മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന തന്നെ പ്രതി നിരന്തരം ലൈംഗികമായി ഉപദ്രവിച്ചെന്ന് അതിജീവിത പറഞ്ഞു.പ്രതി പുളിമൂട് സ്വദേശി വർഗീസിനെ തിരുനെല്ലി പൊലീസ് കസ്റ്റഡിയിൽ എടുത്തു.

സ്വാമിയുടേതെന്ന് പറഞ്ഞു ജപിച്ച ചരടുമായി എത്തിയ വർഗീസ് നിർബന്ധിച്ചു അതി ജീവിതയുടെ കൈയ്യിൽ കെട്ടിയ ശേഷമാണ് ആദ്യം പീഡിപ്പിച്ചത്. ചരട് കെട്ടിയാൽ മാനസികാസ്വാസ്ഥ്യം മാറുമെന്നും നടക്കുന്ന കാര്യങ്ങൾ പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

2023 ഏപ്രിൽ മുതൽ 2024 ഡിസംബർ വരെ പല തവണ യുവതിയെ പീഡനത്തിനിരയാക്കി.മയക്കുമരുന്ന് നൽകിയും പീഡിപ്പിച്ചു. മാത്രമല്ല സാമ്പത്തികമായും അതി ജീവിതയെ പ്രതി ചൂഷണം ചെയ്തു. സംഭവത്തിൽ പ്രതി വർഗീസിനെ തിരുനെല്ലി പൊലീസ് പിടികൂടി. 

ക്രൂരമായി പീഡിപ്പിക്കൽ, തടഞ്ഞു വെക്കൽ ,എസ്ടി വിഭാഗത്തിനെതിരായ അതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. പ്രതി സജീവ കോൺഗ്രസ് പ്രവർത്തകൻ ആണെന്ന് സിപിഐഎം ആരോപിച്ചു.

വളരെ പുതിയ വളരെ പഴയ