നാഷണൽ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ ഷോട്ടോകാൻ കരാട്ടെ ട്രെയിനിങ് സെന്റർ കോറോത്ത് റോഡ് മൂന്നാം സ്ഥാനം കരസ്ഥമാക്കി


കാസർഗോഡ് : ചീമേനിയിൽ വച്ച് നടന്ന വേൾഡ് ഷോട്ടോക്കാൻ കരാത്തെ നാഷണൽ ടൂർണമെന്റിൽ കത്ത, കുമിത്തെ വിഭാഗത്തിൽ പങ്കെടുത്തവരിൽ 16 കുട്ടികൾക്ക് ഗോൾഡ് മെഡലും, 9 കുട്ടികൾക്ക് സിൽവർ മെഡലും, 4 കുട്ടികൾക്ക് ബ്രോൺസ് നേടി.

153 പോയിന്റ് നേടി കൊണ്ടാണ് ഷോട്ടോകാൻ കരാട്ടെ ട്രെയിനിങ് സെന്റർ കോറോത്ത് റോഡ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് .

വിജയികൾക്കുള്ള അവാർഡ് ദാനം ജയിൽ ജയിൽ സൂപ്രണ്ട് ശ്രീ അൻസാർ കെ .ബി നിർവഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം എം. രാജഗോപാലൻ എംഎൽഎ നിർവഹിച്ചു. 

ചടങ്ങിൽ വേൾഡ് ഷോട്ടോകാൻ കരാട്ടെ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നാഷണൽ ചീഫ് സെൻസായി രഞ്ജിത്ത്, സൗത്ത് ഇന്ത്യൻ ചീഫ് സെൻസായി രാജീവൻ സി .പി, ഡിസ്ട്രിക്ട് ചീഫ് സെൻസായി രവിദ്മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .

വളരെ പുതിയ വളരെ പഴയ