കണ്ണൂർ:ട്രെയിനിൽ ചവിട്ടുപടിയിലിരുന്ന് യാത്രചെയ്ത രണ്ട് യുവതികളുടെ കാലിന് ഗുരുതര പരിക്ക്. ഒരാൾക്ക് ശസ്ത്രക്രിയയും നടത്തി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ മാട്ടൂൽ , പഴയങ്ങാടി സ്വദേശിനികൾക്കാണ് പരിക്കേറ്റത്.
വ്യാഴം വൈകിട്ട് നാലിന് പഴയങ്ങാടിയിൽനിന്ന് കയറിയ ഇവർ 12602 മംഗളൂരു- എംജി ആർ ചെന്നൈ സെൻട്രൽ മെയിലിൽ മുൻഭാഗത്തെ ജനറൽ കംപാർട്മെന്റിലാണ് യാത്ര ചെയ്തത്. കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെത്തിയ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.