കണ്ണൂർ: കളഞ്ഞു കിട്ടിയ ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് തിരികെ നല്‍കി യുവാവ് മാതൃകയായി കണ്ണൂർ സ്വദേശി കെ.ഷമലിനാണ് ലാപ്‌ടോപ്പ് ഉള്‍പ്പടെ ഒരു ലക്ഷം രൂപയുടെ സമഗ്രകളും ആധാർ കാർഡ് ഉള്‍പ്പടെയുള്ള രേഖകള്‍ അടങ്ങിയ ബാഗ് തിരികെ നല്‍കി മാതൃകയായത്.
അലൂമിനിയം ഫ്ലാബ്ലിക്കേഷൻ ജോലികഴിഞ് ബുധൻ രാത്രി ഒമ്പതു മണിയോടെ കത്രിക്കടവ് ഇടശ്ശേരി ടുറിസ്റ്റ് ഹോമിന് സമീപത്ത് വാടക വീട്ടിലേക്ക് വരുന്നതിനിടെ കലൂർ സ്റ്റേഡിയം ലിങ്ക് റോഡില്‍ റോഡരികില്‍ കിടക്കുന്ന ബാഗ് ശ്രദ്ധയില്‍പ്പെടുന്നത്. തുറന്ന് പരിശോധിച്ചപ്പോള്‍ ലാപ്‌ടോപ്പ് ഉള്‍പ്പടെയുള്ള രേഖകള്‍ കണ്ടെത്തി.
ബാഗിന്റെ ഉടമയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.തുടർന്ന് സുഹൃത്തായ തൃക്കാക്കര അസി.കമ്മീഷണർ ഓഫിസിലെ സിവില്‍ പോലീസ് ഓഫീസർ എ.എച്ച് നിഖില്‍ കുമാറിനെ അറിയിക്കുകയായിരുന്നു.
ആധാർ കാർഡ് കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ബാഗിന്റെ ഉടമയുടെ മൊബൈല്‍ നമ്പർ കണ്ടെത്തുകയായിരുന്നു. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ ഇരുവരെയും തൃക്കാക്കര അസി. കമ്മീഷണർ ഓഫീസിലെത്തുകയായിരുന്നു. തുടർന്ന് അസി. കമ്മീഷണർ പി.വി ബേബിയുടെ സാനിധ്യത്തില്‍ ബാഗ് ഉടമക്ക് കൈമാറി.
കോഴിക്കോട് സ്വദേശിയും മെറ്റ് പ്ലസ് പ്രോജറ്റ് കോർഡിനേറ്ററായ് സൂരജ് ശ്യാമിന്റേതായിരുന്നു ബാഗ്. സൗത്ത് റയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെയാണ് ലാപ്ടോപ്പ് അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. ബാഗ് തിരികെ കൊടുത്ത സത്യസന്ധതയെ കെ.ഷമലിനെ അസി.കമ്മീഷണർ അഭിനന്ദിച്ചു.