Zygo-Ad

കണ്ണൂരില്‍ കവര്‍ച്ചാ കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍


കണ്ണൂർ: കണ്ണൂർ നഗരത്തിലെ തായത്തെരുവില്‍ കവർച്ചാ കേസിലെ മുഖ്യ പ്രതിയായ യുവാവ് അറസ്റ്റില്‍ .അത്താഴക്കുന്ന് സ്വദേശി കെ. മജീഫാണ് (32) അറസ്റ്റിലായത്. 

ചേലേരിയിലും ചക്കരക്കല്ലിലും വാഹനാപകടങ്ങള്‍ സൃഷ്ടിച്ച്‌ ആളുകളെ തട്ടിക്കൊണ്ടു പോയി പണം കവർന്ന കേസിലെ മഖ്യ പ്രതിയു തിയാണ് പിടിയിലായത്. 

കണ്ണൂർ എ.സി.പി ടി.കെ രത്നകുമാറിൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡും മയ്യില്‍ പൊലിസ് ഇൻസ്പെക്ടർ സഞ്ജയ് കുമാറും എസ്.ഐ പ്രശോഭും ചേർന്ന് അതി സാഹസികമായാണ് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് തായത്തെരുവില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടി കൂടിയത്. ഇയാളെ കണ്ണൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

വളരെ പുതിയ വളരെ പഴയ