പരസഹായത്തോടെ നടന്നു തുടങ്ങിയ എംഎൽഎ ഉമ തോമസിനെ ഐസിയുവില്‍ നിന്നു മുറിയിലേക്ക് മാറ്റി

 


കൊച്ചി: നൃത്ത പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഉമ തോമസ് എംഎല്‍എയെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റി.

അപകടം സംഭവിച്ച്‌ പതിനൊന്നാം ദിവസമാണ് എംഎല്‍എയെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും മാറ്റുന്നത്. ഇന്ന് ഉച്ചയോടെ ഉമ തോമസിനെ മുറിയിലേക്ക് മാറ്റിയതായി ഫേസ്ബുക്ക് പേജിലൂടെ കുടുംബം അറിയിച്ചു.

തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യ നിലയില്‍ ഉണ്ടായ മികച്ച പുരോഗതിയാണ് ഇന്ന് റൂമിലേക്ക് മാറ്റാനുണ്ടായ സാഹചര്യം. 

ഐസിയു മുറിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ സന്തോഷം പങ്കുവയ്ക്കുകയാണെന്നും ഏവരുടെയും പ്രാർത്ഥനകള്‍ക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നതായും ഫേസ്ബുക്ക് അഡ്മിൻ കുറിപ്പിലൂടെ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം ഉമ തോമസ് എഴുന്നേറ്റ് ഇരിക്കുകയും എംഎല്‍എ ഓഫീസിലെ ജീവനക്കാരെ ഫോണില്‍ വിളിച്ച്‌ സംസാരിക്കുകയും നിർദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

ഇന്ന് തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യ നിലയില്‍ മികച്ച പുരോഗതിയുണ്ടായതോടെയാണ് എംല്‍എയെ റൂമിലേക്ക് മാറ്റിയത്. ഉമ തോമസ് പര സഹായത്തോടെ നടന്നു തുടങ്ങി. 

അപകട നില തരണം ചെയ്തെങ്കില്‍ കൂടി അണുബാധ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകള്‍ ആവശ്യമായതിനാല്‍ സന്ദർശകരെ അനുവദിക്കില്ല. 

എല്ലാ പ്രിയപ്പെട്ടവരും ഡോക്ടർമാർ കർശനമായി നല്‍കിയ ഈ നിർദ്ദേശത്തോട് പൂർണ്ണമായും സഹകരിക്കണം അഭ്യർത്ഥിക്കുന്നതായും കുറിപ്പില്‍ പറയുന്നു. ചികിത്സ തുടരുന്നതോടൊപ്പം ഫിസിയോതെറാപ്പി, ഒക്യുപ്പേഷണല്‍ തെറാപ്പി, റെസ്‌പിരേറ്ററി തെറാപ്പി മുതലായ റിഹാബിലിറ്റേഷൻ ചികിത്സകളും നല്‍കുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ