കെഎല്‍ ബ്രോയുടെ വീഡിയോയ്ക്ക് ഒരാഴ്ചയ്ക്കിടെ 56.95 കോടി കാഴ്ചക്കാര്‍

 


കണ്ണൂർ :കേരളത്തില്‍ ഏറ്റവും അധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള യൂട്യൂബ് ചാനലാണ് കെഎല്‍ ബ്രോ ബിജു റിത്വിക്. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് അഞ്ച് കോടി സബ്‌സ്‌ക്രൈബേഴ്‌സ് എന്ന നേട്ടം കെഎല്‍ ബ്രോ ചാനല്‍ സ്വന്തമാക്കിയത്. കേരളത്തില്‍ മറ്റൊരു യൂട്യൂബ് ചാനലിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്. നിലവില്‍ 64 മില്യണ്‍ ആണ് (6.4 കോടി) ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം.

ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് കെഎല്‍ ബ്രോ ബിജു. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കണ്ട യൂട്യൂബ് വീഡിയോയില്‍ ഉള്‍പ്പെട്ടിരിക്കുകയാണണ് കെഎല്‍ ബ്രോ ബിജു. ട്യൂബ് ഫില്‍റ്റര്‍.കോമിന്റെ കണക്ക് അനുസരിച്ച് 2024 ഡിസംബര്‍ 22 ന് അവസാനിച്ച ആഴ്ചയില്‍ ലോകത്ത് കാഴ്ചക്കാരില്‍ നാലാമതാണ് ഈ ചാനല്‍. ഒരാഴ്ചയ്ക്കിടെ 569,549,965 പേര്‍ കെഎല്‍ ബ്രോ ബിജു റിത്വികിന്റെ വീഡിയോ കണ്ടു എന്നാണ് വെബ്‌സൈറ്റ് പറയുന്നത്.

ഇന്ത്യയില്‍ ടി സീരിസിന് പിന്നില്‍ രണ്ടാമതാണ് കെഎല്‍ ബ്രോ ബിജു റിത്വിക്. 95 കോടി പേരാണ് ടി സീരീസിന്റെ വീഡിയോ കണ്ടത്. ഈ രണ്ട് ചാനലിനെ കൂടാതെ ബേബി ബില്യണ്‍ പ്രീസ്‌കൂള്‍, അനയ കണ്ടാല്‍, സിദാന്‍ ഷാഹിദ് അലി എന്നി ചാനലുകളും ആദ്യ പത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള മിസ്റ്റര്‍ ബാസ്റ്റ് 2024 ലെ അവസാന ആഴ്ചയിലെ കാഴ്ചക്കാരില്‍ ആറാമതാണ്.

ഇതുവരെ 2900 വീഡിയോ ആണ് കെഎല്‍ ബ്രോ ബിജു റിത്വിക് ചാനലില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. 2024 ലെ യൂട്യൂബ്ര് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ ടോപ്പ് യൂട്യൂബര്‍മാരില്‍ നാലാം സ്ഥാനത്താണ് ഈ ചാനല്‍ എന്നതും ശ്രദ്ധേയമാണ്. യൂട്യൂബിന്റെ ഗ്ലോബല്‍ കള്‍ചര്‍ ആന്‍ഡ് ട്രെന്‍ഡ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ നിന്നും 2024 ല്‍ ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയവരില്‍ നാലാമതും ഈ ചാനലുണ്ട്.

കണ്ണൂര്‍ സ്വദേശിയായ ബിജുവും അമ്മയും ഭാര്യയും മകനും അനന്തരവളും ആണ് പ്രധാനമായും ഈ ചാനലില്‍ കണ്ടന്റ് ചെയ്യാറുള്ളത്. കേരളത്തിലെ ആദ്യ ഒരു മില്യണ്‍ യൂട്യൂബ് ചാനല്‍ എന്ന നേട്ടവും ഇവര്‍ക്കാണ്. 50 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ആയതിന് ചാനലിന് യൂട്യൂബിന്റെ ഏറ്റവും കൂടുതല്‍ വില മതിപ്പിള്ള രണ്ടാമത്തെ പ്ലേ ബട്ടണ്‍ ഇവര്‍ക്ക് സമ്മാനിച്ചതും കഴിഞ്ഞ വര്‍ഷമായിരുന്നു

വളരെ പുതിയ വളരെ പഴയ