കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ബൈപ്പാസ് സർജറി പുനരാരംഭിച്ചു


 പരിയാരം:ഹൃദയശസ്ത്രക്രിയാരംഗത്ത് വീണ്ടും സജീവമായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി. അറ്റകുറ്റപ്പണികൾക്കായി ഓപ്പറേഷൻ തിയറ്റർ അടച്ചിട്ടതോടെയാണ് കുറച്ചുകാലമായി  ബൈപ്പാസ് സർജറി നടക്കാത്തത്. ആശുപത്രിയിൽ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് 16 ഓപ്പറേഷൻ തിയറ്ററുകൾ നവീകരിച്ചു. ഇതോടെയാണ് മുടങ്ങിക്കിടന്ന ബൈപ്പാസ് സർജറി പുനരാരംഭിക്കാനായത്. തൊറാസിക് സർജറി വിഭാഗത്തിൽ നവീകരിച്ച ഓപ്പറേഷൻ തിയറ്ററിൽ ചൊവ്വാഴ്ച്‌ച 63 കാരനാണ് വിജയകരമായി ബൈപ്പാസ് സർജറി നടത്തിയത്. കാർഡിയോ തൊറാസിക് സർജൻ ഡോ. പ്രജീഷിൻ്റെ നേതൃത്വ ത്തിലായിരുന്നു ശസ്ത്രക്രിയ.

വളരെ പുതിയ വളരെ പഴയ