എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ നാളെ


കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ 9-ന് വ്യാഴം രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒന്ന് വരെ അഭിമുഖം നടത്തും.

ജൂനിയർ അസോസിയേറ്റ്, അക്കൗണ്ടന്റ്, ടെക്നിക്കൽ എഞ്ചിനീയർ, ഓഫീസ് അഡ്മിൻ, സെയിൽസ് എഞ്ചിനീയർ, കരിയർ അഡ്‌വൈസർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ, ടെലി കോളർ, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് എന്നിവയാണ് ഒഴിവുകൾ

സി എ ഇന്റർ, ബി കോം, എം കോം, ബി ടെക്, എം ബി എ, ഐ ടി ഐ, ഡിപ്ലോമ, പ്ലസ് ടു, ഡിഗ്രി യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം.

ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കണം. നിലവിൽ രജിസ്റ്റർ ചെയ്തവർക്കും ഇന്റർവ്യൂവിന് പങ്കെടുക്കാം.

വളരെ പുതിയ വളരെ പഴയ