കേരള പൊലീസിൽ ഇന്ത്യ റിസർവ് ബറ്റാലിയൻ റെഗുലർ വിങ്ങിൽ പൊലീസ് കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ 583/2024), വനിത പൊലീസ് ബ റ്റാലിയനിൽ വനിത പൊലീസ് കോൺസ്റ്റബിൾ (582/2024) തസ്തികകളിലേക്ക് പി.എസ്.സി അ പേക്ഷ ക്ഷണിച്ചു.
ശമ്പള നിരക്ക് 31,100-66,800 രൂപ. നേരിട്ടുള്ള നിയമനമാണ്. പൊലീസ് കോൺസ്റ്റബിൾ തസ്‌തികക്ക് എസ്.എ സ്.എൽ.സി/തത്തുല്യ പരീക്ഷ പാസായവർക്കാ ണ് അവസരം. ഉയരം 167 സെ.മീറ്ററിൽ കുറയരു ത്. നെഞ്ചളവ് 81 സെ. മീറ്റർ, 5 സെ.മീ വികാസമു ണ്ടാവണം. നല്ല കാഴ്‌ച ശക്തിയുള്ളവരാകണം. വൈകല്യങ്ങൾ പാടില്ല. പ്രായപരിധി 18-26 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.
വനിത പൊലീസ് കോൺസ്റ്റബിൾ: യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ് ടു/തത്തുല്യ പരീക്ഷ പാ സായിരിക്കണം. ഉയരം 157 സെ. മീറ്റിറിൽ കുറയ രുത്. പട്ടിക വിഭാഗക്കാർക്ക് 150 സെ.മീറ്റർ മതി. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉള്ളവരാകണം. വൈകല്യങ്ങൾ പാടില്ല. പ്രായപരിധി 18-26. നിയമാനുസൃത വയസ്സിളവുണ്ട്.യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ അടക്കം കൂടുതൽ വിവരങ്ങൾ www.keralapsc.gov.in/notifications-৪www.keralapsc.gov.in/notifications-৪ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനായി ജനുവരി 29വരെ അപേക്ഷിക്കാവുന്നതാണ്.