യാത്രക്കാരനെ രക്ഷിച്ച ആർ.പി.എഫ്, പൊലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു.

 


കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പരശുറാം എക്സ്പ്രസ്സിൽ ചാടിക്കയറാൻ ശ്രമിച്ച് ട്രാക്കിൽ വീണ യാത്രക്കാരനെ സാഹസികമായി രക്ഷിച്ച ആർ.പി.എഫ് ഓഫീസർ  പുരുഷോത്തമൻ തോട്ടത്തിലിനെയും പോലീസ് ഓഫീസർ ലിജോ ഫിലിപ്പിനെയും നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ - ഓർഡിനേഷൻ കമ്മിറ്റി (എൻ.എം.ആർ.പി.സി.) കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ രക്ഷാപതക്കം നൽകി അനുമോദിച്ചു. അനുമോദന യോഗം അസി. പോലീസ് കമ്മീഷണർ കെ.വി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ചെന്നൈ സോണൽ റെയിൽവേ കൺസൾട്ടേറ്റീവ് അംഗം അഡ്വ.റഷീദ് കവ്വായി അധ്യക്ഷത വഹിച്ചു. കണ്ണൂർ സ്റ്റേഷൻ മാനേജർ എസ്. സജിത്ത്കുമാർ മുഖ്യാതിഥിയായി .ആർ. പി.എഫ് ഇൻസ്പെക്ടർ ജെ. വർഗ്ഗീസ്, കോ-ഓർഡിനേറ്റർ  എൻ.എം.ആർ പി.സി. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ ,കോ-ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല,റെയിൽവേ കൺസൾട്ടേറ്റീവ് അംഗം പി.വിജിത്ത്കുമാർ,കെ.പി.ചന്ദ്രാംഗദൻ , വി.ദേവദാസ് ,അജയകുമാർ കരിവെള്ളൂർ,കെ.ജയകുമാർ ,ടി.സുരേഷ് കുമാർ, ടി.വിജയൻ,സി.കെ.ജിജു,ചന്ദ്രൻ മന്ന,എ.അഷ്റഫ്, മനോജ് കൊറ്റാളി, ജമാൽ സിറ്റി, ജി.ബാബു, എ.വി.ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ