കോട്ടയം :ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികള്‍ ഉപദ്രവിച്ചതായി പരാതി. പാലാ സെന്റ് തോമസ് സ്കൂളിലാണ് സംഭവം.
കുട്ടിയുടെ വസ്ത്രം ഊരി മാറ്റി നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ ഫോണിലെടുത്ത് പ്രചരിപ്പിച്ചതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തുവന്നത്. ഇതോടെ കുട്ടിയെ അച്ഛൻ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പലതവണയായി കുട്ടി ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും രക്ഷിതാക്കള്‍ പറയുന്നു.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.