വാർഷിക പരീക്ഷകൾ തുടങ്ങുന്നു: പ്ലസ് ടു പ്രാക്ടിക്കൽ 22 മുതൽ


ഈ അധ്യയന വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ജനുവരി 22 മുതൽ തുടക്കമാകും.

പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകളാണ് ജനുവരി 22 മുതൽ ആരംഭിക്കുക. പ്ലസ് വൺ, പ്ലസ് ടു മാതൃക പരീക്ഷകൾ ഫെബ്രുവരി 17 മുതൽ 21 വരെ നടക്കും.

ഹയർ സെക്കൻഡറി തിയറി പരീക്ഷകൾ മാർച്ച് 6 മുതൽ 29 വരെയാണ് നടക്കുക.

ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ മാർച്ച് മൂന്ന് മുതൽ 26 വരെ നടക്കും. പരീക്ഷക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ നടക്കും.

ഏപ്രിൽ എട്ടിന് മൂല്യ നിർണയ ക്യാമ്പ് തുടങ്ങും. മെയ് മാസം മൂന്നാമത്തെ ആഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്തും.

വളരെ പുതിയ വളരെ പഴയ