മാതമംഗലം: മകൻ്റെ അടിയേറ്റ് ചികിത്സയിൻ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. പാണപ്പുഴ കണാരം വയലിലെ മുരിങ്ങോത്ത് വീട്ടില്‍ ഐസക് (75) ആണ് ചികിത്സക്കിടെ മരിച്ചത്.
കഴിഞ്ഞ വർഷം നവംബർ 27ന് രാവിലെ മകൻ സന്തോഷ് (48) മരവടി കൊണ്ട് ഐസക്കിനെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചിരുന്നുവെന്നാണ് കേസ്.
തുടർന്ന് ഐസക്കിനെ അതീവ ഗുരുതരാവസ്ഥയില്‍ പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളജില്‍ അതി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ ഡിസംബർ 11ന് പരിയാരം പൊലീസ് സന്തോഷിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.
അറസ്റ്റിലായ ഇയാള്‍ കണ്ണൂർ സെൻട്രല്‍ ജയിലില്‍ റിമാൻഡിലാണ്. തലച്ചോറില്‍ രക്തസ്രാവം ബാധിച്ച് ഒരു മാസത്തിലേറെ ചികിത്സയില്‍ കഴിഞ്ഞ ഐസക്ക് രണ്ടാഴ്ച മുൻപാണ് വീട്ടിലെത്തിയത്.