നാലരക്കോടിയുടെ കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍


 കോഴിക്കോട്: അന്താരാഷ്ട്ര വിപണിയില്‍ നാലരക്കോടി രൂപ വിലവരുന്ന പ്രത്യേകതരം കഞ്ചാവുമായി മലയാളി യുവാവിനെ കസ്റ്റംസ് പിടികൂടി.

ബാങ്കോക്കില്‍ നിന്ന് മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് പാറമ്ബ് (26) ആണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ ട്രോളിബാഗില്‍ നിന്ന് 4.147 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പത്ത് പാക്കറ്റുകളാക്കിയാണ് ഇത് സൂക്ഷിച്ചിരുന്നത്. 

കഞ്ചാവ് കൊണ്ടുപോവാന്‍ വിമാനത്താവളത്തിന് പുറത്തുകാത്തു നിന്നിരുന്ന കാസര്‍കോട് സ്വദേശി കെ പി അഹമ്മദ് എന്നയാളും അറസ്റ്റിലായി. എന്‍ഡിപിഎസ് നിയമപ്രകാരമാണ് ഇരുവര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്. ഒരു കിലോ ഗ്രാമില്‍ അധികം കഞ്ചാവുള്ളതിനാല്‍ കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ 20 വര്‍ഷം തടവു ശിക്ഷ ലഭിക്കും.

വളരെ പുതിയ വളരെ പഴയ