തൃശ്ശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലില്‍ തടവുകാർക്ക് ബീഡി വില്‍പ്പന നടത്തിയ അസി. ജയിലറെ വിയ്യൂർ പോലീസ് അറസ്റ്റ് ചെയ്തു.
അസി. ജയിലർ ഷംസുദ്ദീൻ ആണ് അറസ്റ്റിലായത്. സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളില്‍നിന്ന് ബീഡി പൊതികള്‍ കണ്ടെടുത്തത്. 200 രൂപ വിലയുള്ള ഒരു ബണ്ടില്‍ ബീഡി ഷംസുദ്ദീൻ 4,000 രൂപയ്ക്കായിരുന്നു തടവുകാർക്ക് വിറ്റിരുന്നത്. ഇയാള്‍ സെൻട്രല്‍ ജയിലില്‍ ജോലിയിലിരിക്കെ അരി മറച്ചുവിറ്റ കേസിലും നടപടി നേരിട്ടിരുന്നു.