കൊച്ചി: കലൂർ ജവഹർലാല്‍ നെഹ്റു ഇൻ്റർനാഷണല്‍ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്ക്.
തൃക്കാകര എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഉമ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ക്രീറ്റില്‍ മുഖമടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എംഎല്‍എയുടെ മൂക്കിനും വായ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
മൂക്കിൽ വായിൽ നിന്നും നിൽക്കാത്ത രക്ത പ്രവാഹമായിരുന്നു. ഏറ്റവും അടുത്ത ആശുപത്രിയിൽ എത്തിക്കാൻ ആണ് ശ്രമിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ആംബുലൻസിൽ കയറ്റുമ്പോൾ അബോധാവസ്ഥയിലായിരുന്നു.
രണ്ടാൾ ഉയരത്തിലുണ്ടായിരുന്ന ഗാലറിയിൽ നിന്നും വിവിഐപി ഏരിയയിലേക്ക് നടന്ന് പോകുന്നതിനിടയിലാണ് ഉമാ തോമസ് എം എൽ എ ബാലൻസ് തെറ്റി താഴേക്ക് വീണത്.