Zygo-Ad

വടകരയില്‍ കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍; ഒരാള്‍ സ്‌റ്റെപ്പിലും മറ്റൊരാള്‍ വാഹനത്തിനുള്ളിലും


കോഴിക്കോട്: കോഴിക്കോട് വടകര കരിമ്പനപാലത്ത് റോഡരികില്‍ നിർത്തിയിട്ട കാരവനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.

രണ്ട് പുരുഷൻമാരെയാണ് വാഹനത്തിൻ്റ മുന്നില്‍ സ്റ്റെപ്പിലും പിൻ ഭാഗത്തുമായി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ മുതല്‍ റോഡരികില്‍ നിർത്തിയിട്ട നിലയിലായിരുന്നു വാഹനം. നാട്ടുകാർക്ക് സംശയം തോന്നി നോക്കിയപ്പോഴാണ് വാഹനത്തിനുള്ളില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മനോജ്‌ മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജ്‌, കണ്ണൂർ പറശേരി സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. കണ്ണൂരില്‍ വിവാഹത്തിന് ആളെ എത്തിച്ച്‌ മടങ്ങിയവരാണെന്ന് പൊലീസ് പറയുന്നു. 

തലശ്ശേരിയില്‍ വിവാഹത്തിന് ആളുകളെ എത്തിച്ച ശേഷം പൊന്നാനിയിലേക്ക് മടങ്ങിയ വാഹനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇന്നലെ റോഡരികില്‍ വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. 

എസി ഗ്യാസ് ലീക്കായതാകാം മരണ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍. വടകര പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്.

വളരെ പുതിയ വളരെ പഴയ