വളപട്ടണത്തെ അരി വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച നടത്തിയ കേസിൽ അയൽവാസി പിടിയിൽ


 കണ്ണൂര്‍: കണ്ണൂർ നഗരത്തിനടുത്തെ വളപട്ടണം പൊലിസ് സ്റ്റേഷൻ പരിധി വില വളപട്ടണംമന്നയിലെ പൂട്ടിയിട്ടവീട്ടിൽ നടന്ന കവര്‍ച്ച കേസിലെ പ്രതി പിടിയിൽ

 മോഷണം നടന്ന വീടിന്‍റെ ഉടമസ്ഥനായ അഷ്റഫിന്‍റെ അയൽവാസിയായ  ലിജീഷാണ് പിടിയിലായത് പിടിയിലായത്. പണവും സ്വര്‍ണ്ണവും പ്രതിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെടുത്തു. കഴിഞ്ഞമാസം 20 നായിരുന്നു അരിവ്യാപാരിയായ അഷ്റഫിന്‍റെ വീട്ടിൽ മോഷണം നടന്നത്.

ഒരു കോടി രൂപയും 300 പവനും ആണ് കിടപ്പുമുറിയിലെ ലോക്കർ തകർത്ത് മോഷ്ടിച്ചത്. മോഷണം നടന്നതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പരിശോധനയ്ക്കിടെ പൊലീസ് നായ മണം പിടിച്ചു പോയത് പ്രതിയുടെ വീടിന്‍റെ മുന്നിലൂടെയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി അഷ്റഫിന്‍റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അഷ്റഫിന്‍റെ വിവരങ്ങളെല്ലാം അറിയുന്ന വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് തുടക്കം മുതൽ തന്നെ സംശയിച്ചിരുന്നു. വീടിനകത്തു നിന്നും ലഭിച  സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ ലിജീഷിൻ്റെതാണെന്ന് തെളിഞ്ഞിട്ടുണ്ട്. കണ്ണൂർ എ.സി. പി ടി.കെ രത്നകുമാറിൻ്റെ നേതൃത്വത്തിൽ ലിജീഷിനെ ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു. നിലവിൽ പ്രതിയായ ലിജേഷ് വളപട്ടണം പൊലീസ് സ്റ്റേഷനിലാണുള്ളത്.

വളരെ പുതിയ വളരെ പഴയ