കൊച്ചി: ബലാത്സംഗ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെ വിട്ടു. എറണാകുളം പോക്സോ കോടതിയുടേതാണ് ഉത്തരവ്.
മോന്‍സന്‍റെ മാനേജരായി ജോലി ചെയ്തിരുന്ന യുവതിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നായിരുന്നു കേസ്. പിന്നീട് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിയുണ്ടായിരുന്നു.
എന്നാല്‍ കേസിന്‍റെ വിചാരണ ഘട്ടത്തില്‍ പരാതിക്കാരി മൊഴി മാറ്റിയിരുന്നു. മോന്‍സനെതിരായ തട്ടിപ്പു കേസുകള്‍ അന്വേഷിച്ച പൊലീസുദ്യോഗസ്ഥരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്ന് പരാതിക്കാരി നിലപാടെടുത്തതോടെയാണ് കേസ് ദുര്‍ബലമായത്. മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് കോടതി മോന്‍സനെ കുറ്റവിമുക്തനാക്കിയത്.