വയനാട്: വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമർദനം. പയ്യമ്പബള്ളിയിലെ മാതനെയാണ് ഒരുസംഘം വിനോദ സഞ്ചാരികള്‍ ആക്രമിച്ചത്. ഇന്നലെയായിരുന്നു സംഭവം.
കുടല് കടവില്‍ ചെക്കു ഡാം കാണാനെത്തിയ രണ്ടുസംഘങ്ങള്‍ തമ്മില്‍ സംഘർഷത്തിലേർപ്പെട്ടത് തടയാൻ ചെന്നതായിരുന്നു മാതൻ .കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ മാതന് തടയുകയായിരുന്നു. കൈപിടിച്ച് മാനന്തവാടി- പുല്‍പ്പള്ളി റോഡിലൂടെ കാറില്‍ അരക്കിലോമിറ്ററോളം വലിച്ചിഴച്ചെന്നാണ് പരാതി. അരയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റ മാതനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.