Zygo-Ad

കൊടിമരം സ്ഥാപിക്കുന്നതിലെ തർക്കം: തോട്ടട ഐ.ടി.ഐ യിൽ എസ്.എഫ്.ഐ- കെ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടി, പൊലീസ് ലാത്തിചാർജ്ജിൽ നിരവധി പേർക്ക് പരുക്ക്

 


കണ്ണൂർ : തോട്ടട ഐ.ടി.ഐ യിൽ വീണ്ടും വിദ്യാർത്ഥി സംഘർഷം ഇരുവിഭാഗത്തെയും പിരിച്ചുവിടുന്നതിനായി പൊലിന് ലാത്തി വീശി. സംഭവത്തിൽ ഇരു സംഘടനകളുടെയും പ്രവർത്തകർക്ക് പരുക്കേറ്റു. 

ഐ.ടി.ഐ ക്യാമ്പസിൽ കെ.എസ്.യു കൊടിമരം സ്ഥാപിക്കുന്നത് എസ്.എഫ്.ഐ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. ഇതോടെ ഇരു വിഭാഗവും തമ്മിൽ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. 

എടക്കാട് എസ്.ഐയുടെ നേതൃത്വത്തിൽ എത്തിയ പൊലിസ് ലാത്തി വീശിയതോടെയാണ് പ്രവർത്തകർ ചിതറി ഓടിയത്. ഇതിനിടെയിലാണ് പൊലിസിൻ്റെ ലാത്തിയടിയേറ്റ് പ്രവർത്തകർക്ക് പരുക്കേറ്റത്.

പരുക്കേറ്റ പ്രവർത്തകർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഏകദേശം ഒന്നര മണിക്കൂറോളം സംഘർഷം നില നിന്നു.

കഴിഞ്ഞ ദിവസവും കെ.എസ്.യു കൊടിമരം സ്ഥാപിക്കുന്നത് തടഞ്ഞതുമായി ബന്ധപ്പെട്ട - എസ്.എഫ് ഐ -കെ.എസ്.യു സംഘർഷം നിലനിന്നിരുന്നു. ഇതിന് തുടർച്ചയായി ഇന്ന് രാവിലെ വീണ്ടും കെ.എസ്.യു പ്രവർത്തകർ കൊടിമരം സ്ഥാപിക്കാൻ എത്തിയതോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ തടഞ്ഞത്.

ഇതേ തുടർന്ന് വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. കൂടുതൽ സംഘർഷം ഒഴിവാക്കാൻ ഐ.ടി.ഐ ക്യാംപസിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ