കണ്ണൂർ: മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും മറ്റും വ്യക്തിഹത്യയും കൊലവിളിയും നടത്തിയ സംഭവത്തില്‍ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്‍കി.
ചൊവ്വാഴ്ചയാണ് പി പി ദിവ്യ കമ്മീഷണർ അജിത്ത് കുമാറിന് പരാതി നല്‍കിയത്.
പി പി ദിവ്യക്കെതിരെ വ്യക്തിഹത്യ നടത്തിയതായി പറയുന്ന യൂട്യൂബർ ബിനോയ് കുഞ്ഞുമോനെതിരെയും മകളെ കൊല്ലുമെന്ന് പറഞ്ഞ് ഇൻസ്റ്റാഗ്രാം പേജില്‍ കമന്റില്‍ ഭീഷണി മുഴക്കിയ തൃശൂർ സ്വദേശി വിമല്‍ എന്ന പ്രൊഫൈല്‍ ഉടമക്കെതിരെയും ന്യൂസ് കഫേ ലൈവ് യൂട്യൂബ് ചാനലിനെതിരെയുമാണ് പി പി ദിവ്യ പരാതി നല്‍കിയത്.
ദിവസങ്ങള്‍ക്ക് മുന്നേ കണ്ണപുരം പോലീസിലും ദിവ്യ സമാനമായ മറ്റ് രണ്ടു കേസുകളില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നു വരികയാണ്.
