കണ്ണൂരിൽ 27 അതിതീവ്ര അപകട സാധ്യത മേഖലകൾ

 


കണ്ണൂർ ജില്ലയിലെ റോഡുകളിൽ അതി തീവ്ര അപകട സാധ്യത മേഖലകളായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയത് 27 കേന്ദ്രങ്ങൾ. മൂന്നോ അതിൽ കൂടുതലോ വാഹന അപകടം നടന്ന ഭാഗങ്ങളാണ് അതിതീവ്ര അപകട മേഖലകളായി നിശ്ചയിക്കുന്നത്.

ഗാന്ധി സർക്കിൾ (കാൽടെക്സ്), കൊയ്‌ലി ആസ്പത്രി ബസ് കാത്തിരിപ്പ് കേന്ദ്രം, പള്ളിക്കുളം ഗുരു മന്ദിരം, കണ്ണൂർ എസ് എൻ കോളേജ് കവല, പള്ളിക്കുന്ന് ബസ് കാത്തിരിപ്പ് കേന്ദ്രം, പുതിയ തെരു മണ്ഡപം സ്റ്റോപ്പ്, വളപട്ടണം ടോൾ ബൂത്ത് കവല, വളപട്ടണം പാലം.

തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയം പാർക്ക്, കതിരൂർ വേറ്റുമ്മൽ പൊന്നമ്പത്ത് മുത്തപ്പൻ മടപ്പുര, കതിരൂർ നാലാം മൈൽ ബസ് കാത്തിരിപ്പ് കേന്ദ്രം, ന്യൂ മാഹി പുന്നോൽ ബസ് കാത്തിരിപ്പ് കേന്ദ്രം.

കുപ്പം പാലം, തളിപ്പറമ്പ് ഏഴാം മൈൽ ബസ് കാത്തിരിപ്പ് കേന്ദ്രം, പുഷ്പഗിരി കാത്തിരിപ്പ് കേന്ദ്രം, ബക്കളം ബിലാൽ ജുമാ മസ്ജിദ്.

പയ്യന്നൂർ ബസ് സ്റ്റാൻഡ് പരിസരം, പെരുമ്പ ജുമാ മസ്ജിദ് പരിസരം, പയ്യന്നൂർ കോളേജ് ബസ് കാത്തിരിപ്പ് കേന്ദ്രം.

പാപ്പിനിശ്ശേരി ചുങ്കം റെയിൽവേ മേൽപ്പാലം, മുട്ടിൽ റോഡ് കവല, കണ്ണപുരം വെള്ളരങ്ങൽ ബദർ മസ്ജിദ് പരിസരം, മാങ്ങാട് ജുമാ മസ്ജിദ് പരിസരം, മാങ്ങാട് ഇൻഫന്റ് ജീസസ് പള്ളി, പിലാത്തറ ബസ് കാത്തിരിപ്പ് കേന്ദ്രം, കൂത്തുപറമ്പ് മമ്പറം റോഡിലെ താഴെ കായലോട് റോഡ്. ഇരിട്ടി മേഖലയിലെ ജബ്ബാർ കടവ് പായം റോഡ് എന്നിവയും ബ്ലാക്ക് സ്പോട്ടുകളാണ്.

സംസ്ഥാനത്തെ 4592 തീവ്ര അപകട മേഖലകളിൽ 207 എണ്ണം ജില്ലയിലുണ്ട്. പല കാരണങ്ങളാൽ അപകട ഭീഷണി നില നിൽക്കുന്ന മേഖലകളാണിത്.

2022-ൽ മോട്ടോർ വാഹന വകുപ്പാണ് കൂടുതൽ അപകടം നടക്കുന്ന കേന്ദ്രങ്ങൾ പരിശോധിച്ച് ഈ പട്ടിക തയ്യാറാക്കിയത്.

വളരെ പുതിയ വളരെ പഴയ