സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തുടനീളമുള്ള വിവിധ ബ്രാഞ്ചുകളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് വിജ്ഞാപനമിറക്കി. ക്ലര്‍ക്ക് കേഡറിന് കീഴില്‍ ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്റ് സെയില്‍സ്) തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. രാജ്യത്തുടനീളം 13,735 ഒഴിവുകളാണുള്ളത്. കേരളത്തില്‍ 500 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ ജനുവരി 7ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
എസ്.ബി.ഐക്ക് കീഴില്‍ ക്ലര്‍ക്ക് (ജൂനിയര്‍ അസോസിയേറ്റ്) റിക്രൂട്ട്‌മെന്റ്. ആകെ 13735 ഒഴിവുകള്‍.
പ്രായപരിധി
20 വയസ് മുതല്‍ 28 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദം.
നിലവില്‍ ബിരുദം അവസാന വര്‍ഷം പരീക്ഷയെഴുതി കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
ഏത് സംസ്ഥാനത്താണോ അപേക്ഷിക്കുന്നത് അവിടുത്തെ പ്രാദേശിക ഭാഷയില്‍ പരിജ്ഞാനം വേണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 24,050 രൂപ മുതല്‍ 64,480 രൂപ വരെ ശമ്പളം ലഭിക്കും.
തെരഞ്ഞെടുപ്പ്
ഉദ്യോഗാര്‍ഥികള്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തുന്ന പ്രിലിംസ്, മെയിന്‍സ് പരീക്ഷകളും, ഭാഷാപരിജ്ഞാന പരീക്ഷയും വിജയിക്കണം.
അപേക്ഷ ഫീസ്
ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈനായി അപേക്ഷ ഫീസ് നല്‍കണം. ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 750 രൂപയും, എസ്.സി-എസ്.ടി, പിഡബ്ല്യൂബിഡി വിഭാഗക്കാര്‍ക്ക് ഫീസില്ലാതെയും അപേക്ഷിക്കാം.
അപേക്ഷ
താല്‍പര്യമുള്ളവര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ വിന്‍ഡോ തെരഞ്ഞെടുത്ത് ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കുക. .