Zygo-Ad

നവംബർ 18 മുതൽ 24 വരെ ലോക ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവത്കരണ വാരമായി ആചരിക്കുന്നു:-ജില്ലാ കലക്ടർ.

 കണ്ണൂർ: എന്താണ് ആൻ്റി മൈക്രോബിയൽ റസിസ്റ്റൻസ് അഥവാ AMR?

 നമുക്ക് ഒരു അണുബാധ വന്നു കഴിഞ്ഞാൽ അതിന്റെ ചികിത്സ ക്ക് ഉപയോഗിക്കുന്ന ഒരു കൂട്ടം മരുന്നുകൾ ആണ് ആന്റി ബയോട്ടിക്കുകൾ 

ഈ മരുന്നുകൾ ഡോക്ടർ മാരുടെ കുറിപ്പടി ഇല്ലാതെ യാതൊരു മാർഗ രേഖകളും ഉപയോഗിക്കുക ആണ് എങ്കിൽ ഈ ആന്റിബയോട്ടിക്കുകൾ നശിപ്പിക്കേണ്ടുന്ന രോഗാണുക്കൾ ഇതിനു എതിരെ പ്രതിരോധം ആർജ്ജിക്കുകയും പിന്നീട് ഈ മരുന്നുകൾ കൃത്യമായി ഫലിക്കാതെ വരികയും ചെയ്യും 

അതാണ് ആന്റി മൈക്രോബിയൽ റെസിസ്റ്ൻസ് 

- ആൻ്റി മൈക്രാബിയൽ റസിസ്റ്റൻസ് ഗൗരവകരമായ ഒരു പൊതുജനാരോഗ്യ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു

- മനുഷ്യരിലും മൃഗങ്ങളിലും സസ്യവൃക്ഷാദികളിലും അണുബാധ തടയുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന ആൻ്റി ബയോട്ടിക്കുകൾ, ആൻ്റി വൈറലുകൾ, ആൻ്റി ഫംഗലുകൾ തുടങ്ങിയ മരുന്നുകളുടെ ദുരുപയോഗവും, അശാസ്ത്രീയമായ ഉപയോഗവും മരുന്നുകളോട് രോഗാണുക്കൾ പ്രതികരിക്കാത്ത സാഹചര്യം ഉണ്ടാക്കുന്നു. ഇത് പകർച്ചവ്യാധികളുടെ വ്യാപനത്തിനും , ചികിത്സ സങ്കീർണ്ണമാക്കുന്നതിനും,, ചികിത്സാ ചെലവേറുന്നതിനും മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയിൽ മരണങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്നതിനും ഇടയാക്കും.

 ആൻ്റി മൈക്രാബിയൽ റസിസ്റ്റൻസ് ഫലപ്രദമായി നേരിടാൻ മരുന്നുകളുടെ ദുരുപയോഗം തടയേണ്ടതും ആവശ്യമാണ് 


ആന്റിമൈക്രോബിയൽ പ്രതിരോധം തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വയം ചികിത്സ പാടില്ല. 

മുൻപ് ഡോക്ടർ നിർദേശിച്ച മരുന്നുകൾ, മറ്റാർക്കെങ്കിലും സമാന രോഗലക്ഷണങ്ങൾക്കു നൽകിയ മരുന്നുകൾ ഡോക്ടർ നിർദേശിക്കാതെ ഉപയോഗിക്കാൻ പാടില്ല. 

മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് നേരിട്ട് വാങ്ങി കഴിക്കുക, നിർദ്ദശിച്ച ഡോസ് പൂർത്തീകരിക്കാതിരിക്കുക എന്നിവ ചെയ്യരുത്.

ഡോക്ടർ നിർദ്ദേശിക്കുന്ന അളവിൽ നിർദ്ദേശിക്കുന്ന അത്രയും ദിവസം മരുന്നുകൾ കൃത്യമായി കഴിക്കുക.

രോഗലക്ഷണങ്ങൾക്ക് ശമനം തോന്നിയാലും മരുന്നുകൾ നിർദ്ദേശിച്ച അളവിൽ കഴിച്ചു പൂർത്തിയാക്കുക. 

ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കാത്ത അണുബാധകൾ പ്രായഭേദമന്യേ ആർക്കും പിടിപെടാം

നിങ്ങൾക്ക് രോഗാണുബാധയുണ്ടെന്ന് സംശയം ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഒരു ഡോക്ടറുടെ സേവനം തേടുക . എല്ലാ അണുബാധുകളെയും ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കാൻ കഴിയില്ല.ജലദോഷം പനി തുടങ്ങിയ വൈറൽ അണുബാധകളെ ആൻ്റിബയോട്ടിക്ക് ഉപയോഗിച്ച് ചികിത്സിക്കാൻ കഴിയില്ല.

ആന്റിബയോട്ടിക് ആവശ്യമില്ലെന്ന് ഡോക്ടർ പറയുന്നുണ്ടെങ്കിൽ ആൻറിബയോട്ടിക്ക് നിർബന്ധമായി ആവശ്യപ്പെടരുത്.


പ്രതിരോധം പ്രധാനം

രോഗം വരുന്നത് തടയുന്നതിലൂടെ ആൻ്റി ബയോട്ടിക്ക് പോലെയുള്ള മരുന്നുകൾ ഉപയോഗിക്കേണ്ട സാഹചര്യം ഒഴിവാക്കുക എന്നതാണ് AMR നേരിടാൻ ഫലപ്രദമായ മാർഗ്ഗം

രോഗാണുബാധ തടയാൻ ഇടവിട്ട് കൈകൾ കഴുകുക 

മാസ്ക് ഉപയോഗിക്കുക

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

ആഹാര പാനീയ ശുചിത്വവും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക

പ്രതിരോധ കുത്തിവെയ്പ്പുകൾ കൃത്യമായി എടുക്കുക


ഡോക്ടർ

 നിർദ്ദേശിച്ച ആന്റിബയോട്ടിക്കുകൾ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും നിർദ്ദേശിക്കുകയോ പങ്കുവയ്ക്കുകയോ പാടുള്ളതല്ല

 കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക്കുകൾ നമ്മുടെ പരിസരങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത് 

 നമ്മുടെ ആരോഗ്യം പരിസ്ഥിതിയുടെയും ജീവജാലങ്ങളുടെയും ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു വളർത്തുമൃഗങ്ങൾ കോഴി താറാവ് ഇവയ്ക്ക് വെറ്റിനറി ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ മാത്രം നൽകുക. 

AMR എല്ലാവരെയും ബാധിക്കുന്ന ഒരു വിഷയമാണ്. ഏകാരോഗ്യം എന്ന ആശയത്തിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളിലൂടെയും ആരോഗ്യ ശുചിത്വ ശീലങ്ങൾ പാലിച്ചുകൊണ്ടും മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനുള്ള മാർഗങ്ങൾ സ്വീകരിച്ചു കൊണ്ടും ആൻ്റി മൈക്രാബിയൽ റസിസ്റ്റൻസ് തടയുന്നതിനുള്ള പ്രവർത്തനങ്ങളിൽ നമുക്ക് പങ്കാളികളാവാം.

കണ്ണൂർ ജില്ലാ കലക്ടർ

വളരെ പുതിയ വളരെ പഴയ