Zygo-Ad

കണ്ണൂർ ഗവ. ഐ.ടി.ഐ.യിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു


കണ്ണൂർ : തോട്ടടയിലെ കണ്ണൂർ ഗവ. ഐ.ടി.ഐ.യിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷണർ ടെക്‌നീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: മെക്കാനിക്കൽ എൻജിനിയറിങ് ഡിഗ്രി / ഡിപ്ലോമ ഒന്ന് / രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ.ടി.സി./ എൻ.എ.സി.യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. ഈഴവ / തീയ്യ / ബില്ലവ വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ഡിസംബർ രണ്ടിന് 10.30-ന് കൂടിക്കാഴ്ചയ്ക്കെത്തണം. ഈ വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഇതേ വിഭാഗത്തിലെ മുൻഗണന ഇല്ലാത്തവരെ പരിഗണിക്കും. ഫോൺ: 0497-2835183.

വളരെ പുതിയ വളരെ പഴയ