Zygo-Ad

കണ്ണൂര്‍ കളക്ടര്‍ക്ക് പരിശീലനത്തിന് പോകാൻ അനുമതി

 


കണ്ണൂർ: കണ്ണൂർ ജില്ലാ കളക്ടർ അരുണ്‍ കെ. വിജയന് സ്ഥാനക്കയറ്റത്തിൻ്റെ ഭാഗമായി കേന്ദ്ര സ‍ർക്കാർ നല്‍കുന്ന പരിശീലനത്തിന് പോകാൻ അനുമതി നല്‍കി സംസ്ഥാന സർക്കാർ.

സംസ്ഥാനത്തെ ആറ് ജില്ലാ കളക്ടർമാർക്കാണ് പരിശീലനം നല്‍കുന്നത്. ഡിസംബർ 2 മുതല്‍ 27 വരെയാണ് പരിശീലനം. പരിശീലനം കഴിഞ്ഞാല്‍ അരുണ്‍ കെ വിജയൻ വീണ്ടും കണ്ണൂർ കളക്ടറുടെ സ്ഥാനം ഏറ്റെടുക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

അതേസമയം, നവീൻ ബാബുവിന്റെ മരണത്തില്‍ കണ്ണൂർ കളക്ടറുടെ മൊഴി വീണ്ടും അന്വേഷണസംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. 'ഒരു തെറ്റുപറ്റി' എന്ന് എ.ഡി.എം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തേ പുറത്തു വന്നിരുന്നു. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്.

വളരെ പുതിയ വളരെ പഴയ