Zygo-Ad

ലൈൻ മറികടന്ന് വാഹനമോടിച്ചാലും ഇനി പിഴ


കണ്ണൂർ:  റോഡിൽ ട്രാഫിക് ലൈൻ തെറ്റിച്ച്‌ വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്താനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്.

ഇത് മൂലമുള്ള അപകടങ്ങള്‍ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ വാർത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

വര കടന്നുള്ള വാഹനമോടിക്കല്‍ തടയുന്നതിന് മോട്ടോർ വാഹന വകുപ്പിന്റെ വാഹനങ്ങളില്‍ ഡാഷ്ബോർഡ് ക്യാമറകള്‍ സ്ഥാപിക്കും. ഇതിനായി ഗതാഗത കമീഷണർ നിർദേശം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ, പാലക്കാട്-തൃശൂർ മേഖലയില്‍ രാത്രികാല ഗതാഗത പരിശോധന കർശനമാക്കും.

ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച്‌ വാഹനങ്ങളെ നിരീക്ഷിക്കുന്നതിനുള്ള ആശയവും ഗതാഗത കമീഷണർ മുന്നോട്ടു വെച്ചിട്ടുണ്ട്. ക്യാമറ ഇല്ലെന്ന് കരുതി നിയമം ലംഘിച്ച്‌ വാഹനമോടിക്കുന്നവരെ പിടികൂടാനാണിത്. വാഹനം തടഞ്ഞു നിർത്തി പരിശോധിക്കുന്ന രീതിക്കപ്പുറം ഓടുന്ന വാഹനങ്ങളിലെ നിയമ ലംഘനങ്ങള്‍ തല്‍സമയം പിടികൂടുന്നതാണ് പുതിയ എൻഫോഴ്സ്മെന്‍റ് നയമെന്നും മോട്ടോർ വാഹന വകുപ്പ് പറഞ്ഞു.

വളരെ പുതിയ വളരെ പഴയ