കുടുംബ പെന്‍ഷന് അർഹത ലഭിക്കുന്നത് മരിച്ചുപോയ മകനെ പൂര്‍ണമായി ആശ്രയിക്കുന്നവർക്ക് : ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

 


തൃശൂര്‍: മരിച്ചുപോയ മകനെ അല്ലെങ്കില്‍ മകളെ പൂര്‍ണമായോ ഭാഗികമായോ ആശ്രയിച്ച് കഴിഞ്ഞവര്‍ക്കു മാത്രമേ കുടുംബ പെന്‍ഷന് അര്‍ഹതയുള്ളുവെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ലൈന്‍മാനായി ജോലി ചെയ്തിരുന്ന മകന്‍ മരിച്ചപ്പോള്‍ പെന്‍ഷനുള്ള പിന്തുടര്‍ച്ചാവകാശിയായി തന്നെ അംഗീകരിച്ചില്ല എന്ന അമ്മയുടെ പരാതിയിലാണ് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവ്. 

കെ.എസ്.ഇ. ബി. തൃശൂര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. പരാതിക്കാരിയുടെ മകന്റെ മരണത്തെ തുടര്‍ന്ന് മറ്റ് അവകാശികളില്ലാത്തതിനാല്‍ കുടുംബ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍, പരാതിക്കാരിയുടെ ഭര്‍ത്താവിന് വാട്ടര്‍ അതോറിറ്റിയില്‍ നിന്നും പ്രതിമാസം പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പെന്‍ഷന്‍ നല്‍കാന്‍ കഴിയില്ലെന്ന എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ റിപ്പോര്‍ട്ട് കമ്മീഷന്‍ സ്വീകരിച്ചു. അരിമ്പൂര്‍ സ്വദേശിനി സമര്‍പ്പിച്ച പരാതിയിലാണ് നടപടി

വളരെ പുതിയ വളരെ പഴയ