താമരശ്ശേരി ചുരത്തിൽ ഈ മാസം ഏഴു മുതൽ 11 വരെ ഭാരമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി


ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിൽ അടിവാരം മുതൽ ലക്കിടി വരെയുള്ള പ്രവൃത്തിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിലെ 6,7,8 മുടിപ്പിൻ വളവുകളിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ അടയ്ക്കുന്നതിനും 2,4 വളവുകളിലെ താഴ്‌ന്ന് പോയ ഇൻ്റർലോക്ക് കട്ടകൾ ഉയർത്തുന്നതിനും വേണ്ടി 07/10/2024 മുതൽ 11/10/2024 വരെ പ്രവൃത്തി നടക്കുന്ന പകൽ സമയങ്ങളിൽ ഭാരമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ അറിയിപ്പിൽ പറയുന്നു.

 



വളരെ പുതിയ വളരെ പഴയ