രാജ്യത്തെ ബീച്ചുകളില്‍ ഏറ്റവും കുറവ് മലിനജലം കേരളത്തില്‍; അഭിമാന നേട്ടം.

 


കേരളം: രാജ്യത്ത് ബീച്ചുകളില്‍ ഏറ്റവും കുറവ് മലിന ജലം ഉള്ളത് കേരളത്തിലെ ബീച്ചുകളിലെന്ന് റിപ്പോര്‍ട്ട്.രാജ്യത്തെ 12 തീരദേശ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തീരദേശ ജല ഗുണനിലവാര സൂചികയില്‍ കേരളമാണ് ഒന്നാമത്.കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ EnviStats India 2024: Environment Accounts ൽ ആണ് കേരളത്തിന്റെ നേട്ടം വിവരിച്ചിരിക്കുന്നത്.

കണക്കുകള്‍ പ്രകാരം 2023-24 ല്‍ കേരളത്തിന്റെ സ്‌കോറുകളും റാങ്കിങും മുന്‍ വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ടു. മൂന്ന് ലൊക്കേഷനുകളെ അടിസ്ഥാനമാക്കിയാണ് തീരദേശ ജല ഗുണനിലവാര സൂചിക തയ്യാറാക്കിയത്.ഈ മൂന്ന് ലൊക്കേഷനുകളിലും ഗുഡ് റാങ്കാണ് കേരളത്തിന് ലഭിച്ചത്. തീരത്ത് നിന്ന് ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ കേരളത്തിന്റെ സ്‌കോര്‍ 74 ആണ്. കര്‍ണാടക (65), ഗുജറാത്ത് (60) എന്നിങ്ങനെയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.

മണ്‍സൂണ്‍ കാലത്ത് ശുദ്ധജല ലഭ്യത വര്‍ധിക്കുന്നതാണ് ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടാന്‍ കാരണം. ഇത് ദോഷകരമായ പദാര്‍ഥങ്ങളെ നേര്‍പ്പിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്.

വളരെ പുതിയ വളരെ പഴയ