Zygo-Ad

കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ ഒ.പി. ബ്ലോക്കിലെ മുറികൾക്ക് പുതിയ നമ്പർ

 


കോഴിക്കോട്  :നാൽപ്പത് വർഷത്തിലേറെയായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒ.പി. ബ്ലോക്കിലെ മുറികൾക്കുള്ള നമ്പറുകൾ അടിമുടി മാറ്റുന്നു. നവംബർ ഒന്ന് മുതൽ പുതിയനമ്പറുകൾ ഏർപ്പെടുത്തും. ഒ.പി. മുറികൾ, ലബോറട്ടറികൾ, ഫാർമസി കൗണ്ടറുകൾ, സൂപ്രണ്ട് ഓഫീസ് ഉൾപ്പെടെ ഒ.പി. ബ്ലോക്കിൽ മൂന്ന് നിലകളിലായുള്ള ഓഫീസുകളുടേതുൾപ്പെടെ എല്ലാ മുറികളുടെയും നമ്പറുകൾ മാറും.

നിലവിൽ 59 മുതലാണ് ഈ ബ്ലോക്കിലെ മുറികളുടെ നമ്പർ ആരംഭിക്കുന്നത്. ഇത് ഒന്ന് മുതൽ ആരംഭിക്കും. ഒന്ന് മുതൽ ക്രമത്തിലായിരിക്കും നമ്പറിടുക.

ചിലവിഭാഗങ്ങൾക്ക് ഒപ്പമുള്ള അനുബന്ധവിഭാഗങ്ങൾക്ക് അതേ നമ്പറിനൊപ്പം ഇംഗ്ലീഷ് അക്ഷരമാലയിലെ 'എ' മുതലുള്ള അക്ഷരങ്ങളും ചേർക്കും. അസ്ഥിരോ ഗവിഭാഗം ഒ.പി.യ്ക്ക് 'എ' മുതൽ 'കെ' വരെ

യുള്ള അനുബന്ധ മുറികളുണ്ട്. ഇ.എൻ.ടി. വിഭാഗത്തിന് 'എ' മുതൽ 'എഫ്' വരെയു ള്ള അനുബന്ധമുറികളുണ്ട്

തിങ്കളാഴ്ച ആശുപത്രിയിൽചേർന്ന ഭരണസമിതിയോഗത്തിലാണ് കേരളപ്പിറവിദിനമായ നവംബർ ഒന്ന് മുതൽ പുതിയപരിഷ്കാരം നടപ്പിൽ വരുത്താൻ തീരുമാനമായത്. പുതിയ നമ്പറുകളും ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും വിഭാഗത്തിന്റെ പേരും എഴുതി ബോർഡ് അതത് മുറികൾക്ക് മുന്നിൽ സ്ഥാപിക്കും. ഇതിന് പുറമേ, ആശുപത്രിയുടെ പ്രധാന കവാടങ്ങളിലും ഒ.പി. ബ്ലോക്കിലെ പലഭാഗങ്ങളിലും ഇതിലെ ഒരോ മുറികളുടെയും പുതിയനമ്പറും മുറി കൈകാര്യം വിഭാഗത്തിന്റെ വിവരണവും സൂചനാ ബോർഡാക്കി സ്ഥാപിക്കും.

താഴത്തെനിലയിൽ ഇടത്തുനിന്ന് വലത്തേക്ക് എന്ന ക്രമത്തിലാണ് നമ്പറിടുക. നിലവിൽ 63-ാം നമ്പറാണ് ശസ്ത്രക്രിയ ഒ.പി. മുറി. നവംബർ ഒന്ന് മുതൽ ഇത് ഒൻപതാം നമ്പർ മുറിയാകും. 67-ാം നമ്പറിലുള്ള മെ ഡിസിൻ ഒ.പി. 17-ാം നമ്പർ മുറിയാകും

രോഗികളെ വലച്ച നമ്പർ:-

കാലങ്ങളായി ഒ.പി. ബ്ലോക്കിൽ കൃത്യമായ മുറിയും ലബോറട്ടറിയും കണ്ടെത്താൻ സാധിക്കാതെ രോഗികളും രോഗിയുടെ ബന്ധുക്കളും വലയുന്നത് ശ്രദ്ധയിൽപ്പെട്ടാണ് ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ശ്രീജയന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നമ്പർ മാറ്റുന്നത്

വളരെ പുതിയ വളരെ പഴയ