തൊഴിലുറപ്പ് തൊഴിലാളി; കൂലി കുടിശ്ശിക 4.5 കോടി


 കണ്ണൂർ :ജില്ലയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 4.5 കോടി രൂപയും അസംസ്‌കൃത വസ്‌തുക്കളുടെ തുകയിൽ 12.48 കോടി രൂപയും കുടിശ്ശിക. തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ ഇതുവരെ 23.66 ലക്ഷം തൊഴിൽ ദിനങ്ങൾ നൽകി. 81.96 കോടി രൂപയാണ് കൂലിയായി ലഭിച്ചത്. ഇതിൽ 4.5 കോടി രൂപ കുടിശ്ശികയാണ്. ഏപ്രിൽ മുതലു ള്ള കണക്കാണിത്.

നിർമാണ വസ്തുക്കൾ ചെലവഴിച്ച തുകയായി 16.49കോടി രൂപയാണ് ജില്ലയ്ക്ക് ലഭിക്കാനുള്ളത്. ഇതിൽ 12,48,34,000 രൂപയാണ് കുടിശ്ശിക. മെയ് മുതലുള്ള തുകയാണ് ജില്ലയ്ക്ക് ലഭിക്കാനുള്ളത്. ട്രൈബൽ വിഭാഗത്തിലുള്ളവ ർക്ക് 200 ദിവസം തൊഴിൽ നൽകുന്ന 'ട്രൈബൽ പ്ലസ്'പദ്ധതി ആറളം പഞ്ചായത്തിൽ ഈ മാ സം തുടങ്ങും. കഴിഞ്ഞ വർഷം ട്രൈബൽ പ്ലസ് പദ്ധതി വിജയകരമായി പൂർത്തിയാക്കിയ പഞ്ചായത്തുകളിൽ മൂന്നാംസ്ഥാനം ആറളത്തിനാണ്

വളരെ പുതിയ വളരെ പഴയ