മയ്യിൽ: മാരകായുധവുമായിവീട്ടിൽ അതിക്രമിച്ചു കയറി യുവതിയേയും മകളേയും കൊല്ലാൻ ശ്രമം മുൻ ഭർത്താവ് പിടിയിൽ.
മലപ്പട്ടം അടുവാപ്പുറം സ്വദേശി കുന്നുംപുറത്ത് ഗിരീശനെ(55)യാണ് ഇൻസ്പെക്ടർ പി.സി സഞ്ജയ് കുമാർ അറസ്റ്റു ചെയ്‌തത്. മലപ്പട്ടം അടുവാപ്പുറത്തെ ടി.പി.പ്രസന്ന (42) യെയും മകളെയുമാണ് മുൻ ഭർത്താവായ അടുവാപ്പുറത്തെ ഗിരീശൻ വധിക്കാൻ ശ്രമിച്ചത്..ഇന്നലെ രാത്രി 8.30 മണിക്കാണ് പരാതിക്കാസ്‌പദമായ സംഭവം.അടുവാപ്പുറത്തെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി നിലവിലുള്ള കേസ് തീർക്കാത്തതിന്റെ വൈരാഗ്യത്തിൽ വാളും മുളക് വെള്ളം നിറച്ച കുപ്പിയുമായി അകത്ത് കയറി അമ്മയേയും മകളേയും തീർത്തു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും വാളുകൊണ്ട് കഴുത്തിന് വീശുകയും തടയാൻ ശ്രമിക്കവേ യുവതിയുടെ കണ്ണിനും മൂക്കിനും ആഴത്തിലും കൈവിരലുകൾക്കും വെട്ടി പരിക്കേൽപ്പിക്കുന്നതിനിടെ തടയാൻ ശ്രമിച്ച മകൾക്കും കൈക്ക് ഗുരുതരമായി മുറിവേൽക്കുകയും ചെയ്‌തു.പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.