കുട്ടികളുടെ സീറ്റ് ബെൽറ്റ്; തീരുമാനിക്കേണ്ടത് സർക്കാർ’: ഗതാഗത കമ്മീഷണറെ തിരുത്തി മന്ത്രി കെ.ബി. ഗണേഷ് കുമാർ

 


തിരുവനന്തപുരം : കാറുകളില്‍ ചൈല്‍ഡ് സീറ്റ് ഉടൻ നടപ്പാക്കില്ലെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍ . ഡിസംബര്‍ മുതല്‍ ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത കമ്മിഷണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതു തിരുത്തിയാണ് മന്ത്രി രംഗത്തെത്തിയത്. ഇക്കാര്യം കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു

നിയമത്തിൽ പറഞ്ഞിരിക്കുന്ന കര്യം ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞെന്ന് ഉള്ളൂവെന്നും അത് നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.14 വയസ്സുവരെയുള്ള കുഞ്ഞുങ്ങളെ പിൻവശത്ത് ഇരുത്തണം. മോട്ടോർ വാഹന വകുപ്പ് ബോധവത്കരണം ആകും ഉദ്ദേശിച്ചത്. ഫൈൻ ഇടാക്കില്ല. ചർച്ചയാകട്ടെ എന്ന് മാത്രമേ ട്രാൻസ്പോർട്ട് കമ്മീഷണർ ഉദ്ദേശിച്ചുള്ളൂ. കൂടിയാലോചന നടത്താൻ താൻ ഇവിടെ ഉണ്ടായിരുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു .

ഡിസംബർ മുതൽ പിഴ ഈടക്കില്ല എന്ന് മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ ഗതാഗത നിയമത്തില്‍ പറയുന്ന കാര്യമാണിത്. നടപ്പാക്കണമെന്ന് കേന്ദ്രം ഇതുവരെ ആവശ്യപ്പെപ്പെട്ടിട്ടില്ല. ആവശ്യപ്പെടുമ്പോള്‍ ആലോചിക്കാം. നിയമത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ നടപ്പാക്കാന്‍ നിന്നാല്‍ കേരളത്തില്‍ വണ്ടി ഓടിക്കാന്‍ പറ്റില്ലെന്നും മന്ത്രി പറഞ്ഞു.

ഒന്ന് മുതൽ നാല് വയസുവരെയുള്ള കുട്ടികൾക്കാണ് സീറ്റ് ബെൽറ്റ് നിർബന്ധം ആക്കുന്നതായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. ഈ മാസം സമൂഹ മാധ്യമങ്ങളിലൂടെ ഉൾപ്പെടെ ബോധവത്കരണം നടത്തും. അടുത്ത മാസം താക്കീത് നൽകുമെന്നുമായിരുന്നു എംവിഡിയുടെ തീരുമാനം. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ 138(3) വകുപ്പ് അനുസരിച്ച് പാസഞ്ചർ വാഹനങ്ങളുടെ മുന്നിലേയും പിന്നിലേയും സീറ്റുകളിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ