കേരള രാഷ്ടീയത്തിൽ അനിതര അസാധാരണവ്യക്ക്തിത്വത്തിന് ഉടമയും നിപുണനായ മന്ത്രിയുമായ സി എച്ച് മുഹമ്മദ് കോയ സാഹിബിൻ്റെ നർമം ചാലിച്ച പ്രസംഗങ്ങൾ ഇന്നും പ്രസക്തിയോടെ സമൂഹത്തിൽ ഉയർന്ന് നിൽക്കുകയാണെന്നും വർഗീയ വാദികളുടെയും തീവ്രവാദികളുയും പേടി സ്വപ്നമായിരുന്നു സി എച്ച് മുഹമ്മദ് കോയ യെന്നും ഒരു ഭരണാധികാരി എന്ന നിലയിൽ ഉറച്ച തീരുമാനം എടുക്കാനും എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാനും സി എച്ചിന് പ്രത്യെക കഴിവാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂർ ജില്ല മുസ് ലിം ലീഗ് കമ്മിറ്റി പാനൂർ ലീഗ് ഹൗസിൽ നടത്തിയ നേതൃ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ജന ക്ഷേമ പ്രവർത്തനവും നടത്താതെ അനുദിനം കേരളത്തെ ഇന്ത്യയുടെ മുമ്പിൽ നാണം ക്കെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് ബാധ്യതയായി മാറിയെന്നും അദ്ദേഹം കൂട്ടി ചേർത്തു.
മുസ് ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡൻ്റ് അഡ്വ അബ്ദുൽ കരീംചേ ലാരി അധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ എൻ ഷംസുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി. വളരെ ചെറിയ പ്രായത്തിൽ മുസ് ലിം ലീഗിൻ്റെ സ്ഥാപക നേതാകൾക്കൊപ്പം പ്രവർത്തിച്ച സി എച്ച് മുഹമ്മദ് കോയയാണ് കേരള രാഷ്ട്രിയത്തിൽ മുസ് ലിം ലീഗിനെ ഏവർക്കും സ്വീകാര്യമായ ആർക്കും അവഗണിക്കപെടാൻ കഴിയാത്ത ശക്ക് തിയായി മാറ്റുന്നതിൽ സി എച്ച് വഹിച്ച പങ്ക് വളരെ വലുതാണെന്നും. കുറഞ്ഞ ആയുസ് കൊണ്ട് സി എച്ച് നേടിയ റിക്കാഡുകൾ ഇന്നും ഭേദിക്കപ്പെടാതെ കിടക്കുയാണെന്നും അദ്ദേഹം പറഞ്ഞു.
ഡി സി സി പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജ്, സഞ്ജീവ് ജോസഫ്,കെ ടി സഅദുല്ല, മഹമൂദ് കടവത്തൂർ, അഡ്വ കെ എ ലത്തീഫ്, കെ പി താഹിർ, അഡ്വ എം പി മുഹമ്മദലി, ബി കെ അഹമ്മദ്, ടി എ തങ്ങൾ, കെ വി മുഹമ്മദലി ഹാജി, അഡ്വ എസ് മുഹമ്മദ്, ഇബ്രാഹി മുണ്ടേരി, ടി പ മുസ്തഫ ചെണ്ടയാട്, എൻ കെ റഫീഖ് മാസ്റ്റർ, പാനൂർ നഗരസഭ ചെയർമാൻ വി നാസർ, മുസ് ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻ്റ് പി പി എ സലാം, ജനറൽ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ് ,ടി സി മുഹമ്മദ്
അഡ്വ എൻഎ റഫീഖ്, സംസാരിച്ചു.