നാദാപുരം: പാറക്കടവില്‍ ആശുപത്രി പരിസരത്ത് ബുള്ളറ്റ് ബൈക്കിന് തീപ്പിടിച്ചു. തീ ആളി പടർന്നപ്പോള്‍ ദമ്പതികള്‍ ഓടി രക്ഷപ്പെട്ടു. തിരക്കുള്ള സ്ഥലത്തെ അപകടത്തില്‍ ആളപായം ഒഴിവായത് തലനാരിഴക്ക്.
ഇന്ന് പകല്‍ രണ്ട് മണിയോടെയാണ് അപകടം.
പാറക്കടവ് കേയർ ആൻ്റ് ക്യൂയർ ആശുപത്രിയില്‍ നിന്ന് ഡോക്ടറെ കണ്ട് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് സറ്റാർട്ട് ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിയോടെ തീ പിടിച്ചത്. ഇരിങ്ങണ്ണൂർ സ്വദേശി സൗപർണികയില്‍ ഹരി ദാസിൻ്റെതാണ് കത്തി നശിച്ച ബുള്ളറ്റ് ബൈക്ക്. അപകടം നടന്ന ഉടനെ നാദാപുരത്ത് നിന്ന് സ്റ്റേഷൻ ഓഫീസർ വരുണിൻ്റെ നേതൃത്വത്തിലുള്ള ഫയർ ആൻ്റ് റസ്ക്യൂ സംഘം സ്ഥലത്തെത്തിയിരുന്നു.
ഓടി കൂടിയ നാട്ടുകാരും വ്യാപാരികളും തീ അണച്ചിരുന്നു. സീനിയർ ഫയർ ഓഫീസർ ഐ ഉണ്ണികൃഷ്ണൻ, ആദർശ് വി.കെ, ഷാഗില്‍ കെ, അഖില്‍ എൻ.കെ എന്നിവരുടെ നേതൃത്വത്തില്‍ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.
ഡ്രൈവർ ലിനീഷ് കുമാറും സംഘത്തില്‍ ഉണ്ടായിരുന്നു. തീപിടുത്തത്തെ തുടർന്ന് പാറക്കടവ് ടൗണിലും പരിസരത്തും ഏറെ നേരം പുക മൂടി.