സംസ്ഥാനത്ത്‌ ചരക്കുനീക്കം സ്‌തംഭിക്കും ചരക്കുവാഹന പണിമുടക്ക്‌ 4ന്‌.

 


കണ്ണൂർ: ഓൾ കേരള ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയനും ഓണേഴ്സ് കോ ഓഡിനേഷൻ കമ്മിറ്റിയും ചേർന്ന് വെള്ളിയാഴ്ച ചരക്ക്‌ വാഹന തൊഴിലാളികളും ലോറി ഉടമകളും ഏജന്റുമാരും സംസ്ഥാന വ്യാപകമായി 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികൾ  അറിയിച്ചു. മൂന്നിന് രാത്രി 12ന്‌ പണിമുടക്ക്‌ തുടങ്ങും. സിഐടിയു, ഐഎൻടിയുസി, എസ് ടിയു ലോറി ഏജന്റസ്‌ അസോസിയേഷൻ, ലോറി ഓണേഴ്സ് അസോസിയേഷൻ സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.ചരക്ക് വാഹന തൊഴിലാളികളുടെയും ഉടമകളുടെയും ഉപജീവനത്തിനെതിരായ കേന്ദ്രനിയമം പിൻവലിക്കുക, നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്ന ചരക്ക് വാഹനങ്ങൾ വഴിയിൽ തടഞ്ഞ്‌ പിഴയീടാക്കുന്നത് അവസാനിപ്പിക്കുക, ഖനന കേന്ദ്രങ്ങളിൽ ജിയോളജി പെർമിറ്റ് നൽകുകയും വേ ബ്രിഡ്ജ് സ്ഥാപിക്കുകയും ചെയ്യുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കിയ തൊഴിലാളികൾ ജില്ലയിൽ 18 കേന്ദ്രങ്ങളിൽ പ്രകടനവും വിശദീകരണയോഗവും സംഘടിപ്പിക്കുമെന്ന്‌ സി ഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, സംയുക്ത സമരസമിതി ചെയർമാൻ താവം ബാലകൃഷ്ണൻ, കൺവീനർ എം പ്രേമരാജൻ, എം എ കരീം, സി വിജയൻ എന്നിവർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ