കണ്ണൂർ: ദേശീയ ചുഴലിക്കാറ്റ് അപകട ലഘൂകരണ പദ്ധതിയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ആറ് മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഒക്ടോബർ ഒന്നിന് വൈകീട്ട് നടക്കും.
കതിരൂർ സൈക്ലോൺ ഷെൽട്ടറിൽ വൈകീട്ട് 4.30, തിരുവങ്ങാട് ഗവ എച്ച് എസ് എസിൽ വൈകീട്ട് 4.35, കണ്ണൂർ ഗവ. സിറ്റി എച്ച് എസ് എസിൽ വൈകീട്ട് 4.40, നടുവിൽ ബോയ്‌സ് പ്രീമെട്രിക് ഹോസ്റ്റലിൽ വൈകീട്ട് 4.45, ആറളം ഫാം ഗവ. എച്ച് എസ് എസിൽ വൈകീട്ട് 4.50, പെരിങ്ങോം ഗവ. എച്ച് എസ് എസിൽ വൈകീട്ട് 4.55 എന്നീ സമയങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങും.
പരീക്ഷണ സൈറണുകൾ മുഴങ്ങുമ്പോൾ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. സൈറണുകൾ സ്ഥാപിച്ച സ്ഥലങ്ങളിലെ തദ്ദേശസ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫീസർമാരും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.