കണ്ണൂർ: സിറ്റി പൊലീസ് ഓഫിസിന്റെ കീഴിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിസരത്തും ചക്കരക്കൽ ഡംപിങ് യാർഡിലും സൂക്ഷിച്ചിട്ടുള്ള 41 വാഹനങ്ങൾ അവകാശികൾ ഇല്ലാത്തതായി പരിഗണിച്ച് ഇ-ലേലം ചെയ്യും.
എന്തെങ്കിലും അവകാശവാദം ഉന്നയിക്കാൻ ഉണ്ടെങ്കിൽ ഈ ലേല വിളംബര തീയതി മുതൽ 30 ദിവസത്തിനകം മതിയായ രേഖകൾ സഹിതം ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ മുൻപാകെയോ എ സി പി, നാർക്കോട്ടിക് സെൽ, കണ്ണൂർ സിറ്റി മുൻപാകെയോ ഹാജരായി രേഖാമൂലം ഉന്നയിക്കാം.
അവകാശം ഉന്നയിക്കാത്ത പക്ഷം mstcecommerce.com വെബ്‌സൈറ്റ് മുഖേന ഇ-ലേലം ചെയ്യും.
ഫോൺ: 04972763339, 9497925858