അഭിഭാഷകനുമായി സംസാരിച്ചു, വിധിപകർപ്പും കൈമാറി; ജാമ്യത്തിനായി സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്

 


കൊച്ചി: ബലാത്സംഗക്കേസിൽ ഹൈക്കോടതി മൂൻകൂർ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ നടൻ സിദ്ദിഖ് സുപ്രീംകോടതിയിൽ ഇന്ന് ഹർജി നൽകിയേക്കും. ഹർജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷകർ ദില്ലിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചു. വിധിപകർപ്പും കൈമാറി. 

അതിജീവിത പരാതി നൽകാൻ വൈകിയതടക്കം ചൂണ്ടിക്കാട്ടിയാവും ഹർജി എന്നാണ് വിവരം. കൂടാതെ മറ്റു കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലാത്ത സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറിയിക്കും.

തെളിവ് ശേഖരിക്കാൻ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്യേണ്ട സാഹചര്യമില്ലെന്നും ഹർജിയിലുണ്ടാകുമെന്നാണ് സൂചന. ജാമ്യാപേക്ഷ ഫയല്‍ചെയ്താല്‍ അത് വെള്ളിയാഴ്ചയോടെ ബെഞ്ചിന് മുന്നിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് സിദ്ദിഖിൻ്റെ നിയമസംഘം. അതേസമയം തടസ്സഹർ‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് അതിജീവിതയും വ്യക്തമാക്കി. സിദ്ദീഖ് മുൻകൂർ ജാമ്യ അപേക്ഷ നൽകിയാൽ തന്റെ ഭാഗംകേൾക്കാതെ തീരുമാനം എടുക്കരുതെന്ന് സുപ്രീംകോടതിയെ അറിയിക്കും.

WhatsApp Groupകൂടുതൽ പ്രാദേശിക വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..
JOIN GROUP

Amazon Offer!
ഷോപ്പിങ് ഉത്സവമായ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ കിടു ഓഫറുകള്‍...
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക.👇
https://amzn.to/4dwCnb4
വളരെ പുതിയ വളരെ പഴയ